പ്രവാസക്കിടക്കയില്‍ തിരിഞ്ഞ്,മറിഞ്ഞ്
ഉറങ്ങവേ ഞാനൊരു സ്വപ്നം കണ്ടു,
ചേലക്കരയില്‍ വിമാനത്തളം വരുന്നു
ഞാ൯ ഉറക്കത്തില് ഉറക്കേ ചിരിച്ചു.
അടുത്ത ലീവിന് അഹങ്കാരം പറയാം
ഞാനെ൯ പഞ്ചായത്തില്‍ വിമാനമിറങ്ങും
നിന്റെത പഞ്ചായത്തില്‍ വിമാനത്താവളമില്ലല്ലോ
എന്റെെ ഭാഗ്യം എന്റെച മഹാഭാഗ്യം
പെട്ടന്നാ സ്വപ്നത്തിന്‍ ഗതിമാറി , ചറ്റും
ഭീകര സത്വങ്ങള്‍ രൂപം കൊണ്ടു
ആയിരം ഏക്ക൪ ചുറ്റളവുളള സ്ഥലത്ത് നിന്നും
അവ൪ രണ്ടായിരം ഏക്ക൪ അളന്നെടുത്തു,
പെട്ടെന്നെവിടേ നിന്നോ ഒരു ഇരുതല മൃഗം
മദപ്പാടോടെ എന്റെി വീടിനു നേ൪ക്കു പാഞ്ഞ് വന്നു
ചവട്ടി മെതിച്ചരച്ചവനെ൯ വീട് കുളമാക്കി
വല്ലാത്ത പട്ടയം കിട്ടിയ ഞങ്ങള്‍ തെരുവിലലഞ്ഞു.
മല൪ന്ന് കിടന്ന് വിപ്ലവം തുപ്പുന്ന ജനനായക൪,
കമിഴ്ന്ന് കിടന്ന് വിപ്ലവം തിരഞ്ഞു,
ഒളിച്ചോടിപ്പോടിപ്പോയ പെണ്ണിനെ പിടിച്ച് ,
കന്യാച൪മ്മം പരിശോദിക്കുന്ന വനിതാ സംഘടനകള്‍
ആരും ഞങ്ങള്ക്ക്ി വേണ്ടി സംസാരിച്ചില്ലല്ലോ,
അല്ലങ്കില്‍ ഞാന്‍ ആ൪ക്ക് വേണ്ടിയും സംസാരിച്ചിട്ടില്ലല്ലോ
ഞാ൯ പെട്ടന്ന് ഉറക്കത്തില്‍ നിന്ന് ചാടി എണീറ്റു കണ്ണ് തിരുമി
അല്ലങ്കില്‍ മൂലമ്പിള്ളിക്കാരന്റെ് അവസ്ഥയെനിക്ക് വന്നേനേ.