Friday, December 23, 2011

ഒറ്റക്കുനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കുന്ന മരം

                                       ഞാന്‍ ഒരു മരം, ഒറ്റക്കുനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കുന്ന മരം
                                       കാട്ടുതീയില്‍ വിത്തു പൊട്ടി മുളച്ച മരം
                                        ഏതോ മലവെളളപാച്ചിലില്‍ , നാടും-
                                           നഗരവും കടന്നു ഞാന്‍ യാത്രയായ്

                                     ഞാന്‍ ഒരു മരം, ഒറ്റക്കുനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കുന്ന മരം
                                    കാതലില്ലാത്ത ഉളളു പൊളളയായ മരം
                                        ജന്‍മനാടിന്‍ വസന്തത്തില്‍ പൂവിട്ട്
                         ശിശിരത്തില്‍ ഇലപൊഴിച്ച് ഒറ്റക്കുനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കുന്ന മരം

                                          കൂടുകൂട്ടാന്‍ കിളികളെത്താത്ത –
                                  കായ് പറിക്കാന‍്‍ കുട്ടികുരങ്ങ൯മാര്‍
                                       എത്തിടാത്ത ശുഷ്കമാം ഭൂമിയില്‍
                                 ഈ മരുഭൂമിയില്‍ ഒറ്റക്കുനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കുന്ന മരം

3 comments:

Cv Thankappan said...

രചന നന്നായിട്ടുണ്ട്.
പുതുവത്സര ആശംസകള്‍
നേര്‍ന്നുകൊണ്ട്,
സി.വി.തങ്കപ്പന്‍

മാനവധ്വനി said...

കിളികൾ വരും കൂടു കൂട്ടും അപ്പോൾ നമ്മളെ മറന്ന് കിളികളോട്‌ സോറ പറഞ്ഞിരിക്കും മരം….ഒന്നിനേയും വിശ്വസിക്കാനൊക്കില്ല…..കാലം അതാ.. കലി കാലം..! വരികൾ കൊള്ളാം.. ആശംസകൾ

ചേലക്കരക്കാരന്‍ said...

ഇവിടേ വന്നതിനും ആശംസകള്‍
നേര്‍ന്നുതിനും തങ്കപ്പന്‍ ചേട്ടനും , മാനവധ്വനിക്കും നന്ദി