Monday, January 23, 2012

എന്‍റെ ഹൃദയം

                                             എന്‍റെ  ഹൃദയം അത്തിമരത്തിന്‍റെ  
                                            പൊത്തില്‍ വെച്ച് മറന്നിരിക്കയാല്‍‍,
                                           ഈ ലോകത്തില്‍ ഹൃദയമില്ലാത്തവ൯
                                             ആയിട്ടങ്ങനെ ഞാന്‍ കാലം കഴിച്ചു.

                                    ഹൃദയമില്ലാത്ത ഞാന്‍നെന്‍, ലോകത്തെ
                                     ഹൃദയമില്ലാത്തവരെന്നു വിളിച്ച് കൂവി
                                       ഞാന്‍ മഠയന്‍ , ഞാനറിഞ്ഞില്ലല്ലോ
                                 ഞാന്കണ്ടവരിലെല്ലാം തിളങ്ങന്ന ഹൃദമുണ്ടന്ന്.

                                      എന്‍റെ  ഹൃദയം അത്തിമരത്തിന്‍റെ
                                          പൊത്തില്‍ വെച്ച് മറന്നിരിക്കുന്നു
                                    ഹാ  എന്‍റെ പ്രയ ഹൃദയമേ , ഞാന്‍
                              നിന്നെ നഷ്ടപെടുത്തിയതോ൪ത്ത് വിലപിക്കുന്നു.

2 comments:

Cv Thankappan said...

വീണ്ടെടുക്കൂ വേഗം
അത്തിമരപൊത്തില്‍ നിന്നും.
നന്നായിരിക്കുന്നു രചന. ആശംസകളോടെ,
സി.വി.തങ്കപ്പന്‍

മാനവധ്വനി said...

ഇതാ നിങ്ങളെ ഹൃദയം!.. വഴീന്ന് കിട്ടീതാ…അത്തിമര പൊത്തിൽ നിന്നും ആരോ വലിച്ചു താഴെയിട്ടതാണെന്നാ തോന്നുന്നത്… അല്ലേന്ന് നോക്കിയേ… .ഇല്ലെങ്കിൽ ഇതിന്റെ ഉടമസ്ഥനെ തിരഞ്ഞു ഞാനിനിയും നടക്കണം.!….ഞാനായതു കൊണ്ട് പോറലും പൊട്ടലുമില്ലാതെ മടക്കി തരുന്നു…എനിക്കിനി എന്നും മറന്നിടത്തു നിന്നും എടുത്തു കൊണ്ടു വരാൻ കഴിയില്ല.. ശരിക്കു സൂക്ഷിക്കണം.. എന്താ കഥ… ഇന്നത്തെ പിള്ളാർ ഹൃദയം ഒരിടത്തു മറന്നു വെക്കും, മനസ്സ് വേറൊരിടത്തും, ശരീരം വേറൊരിടത്തും…മറവി അതൊരു ശാപാ…!

കമന്റിടുമ്പോൾ വരുന്ന വേഡ് വെരിഫിക്കേഷൻ എന്നതു മാറ്റുക

നന്നായിരിക്കുന്നു..വരികൾ .. ആശംസകൾ