Friday, December 23, 2011

ഒറ്റക്കുനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കുന്ന മരം

                                       ഞാന്‍ ഒരു മരം, ഒറ്റക്കുനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കുന്ന മരം
                                       കാട്ടുതീയില്‍ വിത്തു പൊട്ടി മുളച്ച മരം
                                        ഏതോ മലവെളളപാച്ചിലില്‍ , നാടും-
                                           നഗരവും കടന്നു ഞാന്‍ യാത്രയായ്

                                     ഞാന്‍ ഒരു മരം, ഒറ്റക്കുനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കുന്ന മരം
                                    കാതലില്ലാത്ത ഉളളു പൊളളയായ മരം
                                        ജന്‍മനാടിന്‍ വസന്തത്തില്‍ പൂവിട്ട്
                         ശിശിരത്തില്‍ ഇലപൊഴിച്ച് ഒറ്റക്കുനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കുന്ന മരം

                                          കൂടുകൂട്ടാന്‍ കിളികളെത്താത്ത –
                                  കായ് പറിക്കാന‍്‍ കുട്ടികുരങ്ങ൯മാര്‍
                                       എത്തിടാത്ത ശുഷ്കമാം ഭൂമിയില്‍
                                 ഈ മരുഭൂമിയില്‍ ഒറ്റക്കുനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കുന്ന മരം

കാവിലേ വേല കാണാ൯ വരുന്നോ

                       അന്തിമഹാകാള൯ കാവിലേ കാളേ
                               ചേലക്കരയിലേ കാളേ.
                      നീ വരുന്നോ പുറത്തേറി വരുന്നോ
                      കാവിലേ വേല കാണാ൯ വരുന്നോ
                      ദാരികനെ കൊന്ന കാളിയെ കാണാം
                     മാനത്ത് പൊട്ടുന്നോരമിട്ടുകള് കാണാം
                     അന്തിമഹാകാള൯ കാവിലേ കാളേ
                      ചേലക്കരയിലേ കാളേ
                       നീ വരുന്നോ പുറത്തേറി വരുന്നോ
                       കാവിലേ വേല കാണാ൯ വരുന്നോ

Wednesday, December 21, 2011

മുല്ലപെരിയാറും നേതാക്കളും

ജനം : നേതാവേ മുല്ലപെരിയാറ് പൊട്ടാറായിരിക്കുന്നു ഞങ്ങള്‍ എന്തു ചെയ്യണം.................. നേതാവ് : ഞാനെന്തായാലും ദില്ലിക്ക് താമസം മാറ്റാ൯ തീരുമാനിച്ചു . മുല്ലപെരിയാറ് പൊട്ടിയാല്‍ എന്റെ മണ്ഠലം ഒലിച്ചു പോകും പിന്നെ ഇവിടെ നിന്നിട്ട് ഒരു കാരൃവുമില്ല കേന്ദ്രത്തില്‍ കൂടുന്നതാ നല്ലത്, നിങ്ങളും അങ്ങിനെ എന്തെകിലും ചെയ്തോ കേട്ടോ........

Sunday, December 18, 2011

നന്മ ചേലക്കരക്കരക്കു വേണ്ടി സുഹൃത്തുകള്‍ തയ്യാറാക്കിയ ലോഗോ

നഷ്ടപെട്ട് പോകുന്ന കൂട്ടായ്മയുടെയും സ്നേഹസൗഹാ൪ദ്ദങ്ങളുടേയും കൂട്ടുചേരല് ആയിരിക്കട്ടെ നന്മ ചേലക്കരയുടെ അടിസ്ഥാന ഘടകം. സുഹൃത്തുക്കളെ ഞാ൯ ഒരു നിശബ്ദസാനിദൃമായി നിങ്ങളോടൊപ്പം ഉണ്ട്, വിജയീഭവ